Header Ads

  • Breaking News

    ഫാർമസിസ്റ്റ് ഗ്രേഡ് -2 റാങ്ക് ലിസ്റ്റ് വന്നിട്ട് ഒരുവർഷമായിട്ടും ,ആശുപത്രികളിൽ നടത്തുന്നത് താത്കാലിക നിയമനം



    കണ്ണൂർ : കഴിഞ്ഞ ഡിസംബറിൽ ഫാർമസിസ്റ്റ് ഗ്രേഡ് -2 റാങ്ക് ലിസ്റ്റ് വന്നെങ്കിലും സർക്കാർ ആശുപത്രികളിൽ
    ആരോഗ്യ വകുപ്പ് നടത്തുന്നത് താത്കാലിക നിയമനം. മെയിൻ ലിസ്റ്റിൽ 88 പേരും, സപ്ളിമെന്ററി ലിസ്റ്റിൽ 61 പേരുമുള്ളപ്പോഴാണ് ആരോഗ്യ വകുപ്പിന്റെ ഈ നിയമനം . താത്കാലിക നിയമനത്തിന് ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ ചില തസ്തിക കൾ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതുവരെ നടന്നതിൽ രണ്ട് ഭിന്നശേഷിക്കാരുടെ നിയമനം മാത്രമാണ് നടന്നത്.

    73 ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയപ്പോൾ 150 ഫാർമസിസ്റ്റുകളെ നിയമിച്ചിരുന്നു. എന്നാൽ 502 പി എച്ച് സി കളെ അപ്ഗ്രേഡ് ചെയ്തപ്പോൾ ഒരു ഫർമസിസ്റ്റ് നിയമനം പോലും നടന്നില്ല.

    സർക്കാർ ആശുപത്രികളിൽ രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ മരുന്നെടുത്ത്
    കൊടുക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ് പല ആശുപത്രികളിലും.

    No comments

    Post Top Ad

    Post Bottom Ad