കാര്‍ഷിക യന്ത്രോപകരണ അറ്റകുറ്റപ്പണിയിൽ സൗജന്യ പരിശീലനം
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രോപകരണ അറ്റകുറ്റപ്പണിയില്‍ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
വാഹന അറ്റകുറ്റപ്പണിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍, വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍, യന്ത്രങ്ങള്‍ നന്നാക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
പരിശീലന കാലാവധി 10 ദിവസം. ട്രാക്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ട്രില്ലര്‍, പമ്പ്‌സെറ്റ് എന്നിവയുടെ അറ്റകുറ്റപണികളിലാണ് പരിശീലനം.
അപേക്ഷഫോറം ജില്ലയിലെ എല്ലാ കൃഷി ഭവനുകളിലും ഗ്രാമ/ ബ്ലോക്ക് /ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ പാലയാടില്‍ പ്രവര്‍ത്തിക്കുന്ന കോക്കനട്ട് നഴ്‌സറി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയത്തില്‍ ഒക്‌ടോബര്‍ 31നകം സമര്‍പ്പിക്കണം.
ഫോണ്‍: 9383472051, 9383472050
No comments
Post a Comment