ഫ്ലിപ്കാർട്ട്: സൂപ്പർ കോയിൻ റിവാർഡിന് മികച്ച പ്രതികരണം

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ റിവാർഡ് പ്രോഗ്രാമിന് മികച്ച പ്രതികരണം. ഫ്ലിപ്കാർട്ട് അവതരിപ്പിച്ച സൂപ്പർ കോയിൻ റിവാർഡിനാണ് ഉപയോക്താക്കൾക്കിടയിൽ മികച്ച പ്രതികരണം ലഭിച്ചത്. ഇത്തവണ ഫ്ലിപ്കാർട്ടിൽ പുതിയ ഷോപ്പർമാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇതോടെ, സൂപ്പർ കോയിൻ റെഡീം ചെയ്യുന്നവരിൽ 74 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്.
സൂപ്പർ കോയിൻ ഉപയോഗിക്കുമ്പോൾ ഷോപ്പിംഗ് ആനുകൂല്യങ്ങൾ ലഭിക്കും. ഫ്ലിപ്കാർട്ടിൽ നിന്നും ഓരോ 100 രൂപയുടെ പർച്ചേസിനും സൂപ്പർ കോയിനുകൾ ലഭിച്ചു തുടങ്ങും. കൂടാതെ, സൂപ്പർ കോയിനുകൾ റെഡീം ചെയ്യുമ്പോൾ ക്യാഷ് ബാക്കും റിവാർഡുകളും ലഭിക്കും.
No comments
Post a Comment