Header Ads

  • Breaking News

    വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍; 22-കാരിയടക്കം ആറ് പേര്‍ കസ്റ്റഡിയില്‍


    എറണാകുളം: 

    കാലടിയില്‍ നിന്ന് വന്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി. മധ്യപ്രദേശ് സ്വദേശിനി ഉള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

    രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

    പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരായ എറണാകുളം മൂക്കന്നൂര്‍ സ്വദേശി എബിന്‍, വേങ്ങൂര്‍ സ്വദേശി നോയല്‍, പയ്യനൂര്‍ സ്വദേശി ധനേഷ്, രായമംഗലം സ്വദേശി സുധീഷ്, ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം സ്വദേശി ജഗന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 22 കാരിയായ മധ്യപ്രദേശ് സ്വദേശിനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

    മറ്റൂര്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്‍ഡ് റസിഡന്‍സിയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഗ്രാന്‍റ് റസിഡന്‍സി കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം സംഘം പ്രവര്‍ത്തിക്കുന്നതായുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ദിവസങ്ങളായി ലോഡ്ജ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.

    പന്ത്രണ്ടായിരം രൂപയാണ് സംഘം ഇടപാടുകാരില്‍ നിന്ന് വാങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് തേടുന്നുണ്ട്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ എസ്പി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad