Header Ads

  • Breaking News

    അയ്യപ്പനും കോശിയും കിടുക്കിയെന്ന് വിഷ്ണു…ആശംസകൾക്ക് നന്ദിയുമായി പൃഥ്വിരാജ്


    പൃഥ്വിരാജ് ബിജുമേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളം ഇൻഡസ്ട്രിയിൽ വൻവിജയമായി തീർന്ന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സച്ചിയാണ് ചിത്രത്തിന്റെ സംവിധായകൻ.
    അനാർക്കലി എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോൾ, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

    ചിത്രത്തിന് അഭിനന്ദനങ്ങൾ രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് നടൻ വിഷ്ണു ഇപ്പോൾ. രാക്ഷസൻ എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയപ്പെട്ട നടനാണ് വിഷ്ണു.
    ”ഹായ് പൃഥ്വിരാജ് സര്‍, അയ്യപ്പനും കോശിയും സത്യസന്ധയുടെയും നേരിന്റെയും ഉത്തമ ഉദാഹരണമാണ്…നിങ്ങളോടും ടീമിനോടും സ്‌നേഹം അറിയിക്കുന്നു. എവിടെയാണോ നിങ്ങള്‍ ഉള്ളത് അവിടെ നിന്നും ഉറപ്പായും തിരിച്ചെത്തും…ഒരു ആരാധകനും ഒരു അഭ്യുദയകാംക്ഷിയും എന്ന നിലയില്‍…ദെവം അനുഗ്രഹിക്കട്ടെ…” എന്നാണ് വിഷ്ണുവിന്റെ ട്വീറ്റ്.


    ആശംസകൾക്ക് നന്ദിയുമായി പൃഥ്വിരാജും ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. “നന്ദി വിഷ്ണു.രാക്ഷസൻ ഇഷ്ടമായി… ഇനിയും ഇതുപോലെ മികച്ച ചിത്രങ്ങൾ തേടി എത്തട്ടെ. ” പൃഥ്വിരാജ് കുറിച്ചു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad