Header Ads

  • Breaking News

    കോഴിക്കോട് പട്ടാപ്പകൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം


    ഇന്നലെ വൈകീട്ട് അത്തോളി അങ്ങാടിയിലാണ് സംഭവം. സ്‌കൂൾ വിട്ട് അമ്മയെ കാത്തുനിന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ ആളാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
    അമ്മ ഒരു മരിച്ച വീട്ടിലുണ്ടെന്നും ഉടനെ അവിടേക്ക് ചെല്ലണമെന്നും പറഞ്ഞാണ് കുട്ടിയെ ഇയാൾ ബൈക്കിൽ കയറ്റിയതെന്നാണ് പറയുന്നത്. എന്നാൽ ബൈക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടെ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി ബഹളം വച്ചു. 
    തുടർന്ന് പെൺകുട്ടിയെ റോഡരികിൽ ഇറക്കിവിട്ട് പ്രതി കടന്നു കളയുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad