അമ്മയുടെ സ്വർണ്ണവുമായി കാമുകനൊപ്പം മുങ്ങി; യുവതിയും സുഹൃത്തും പിടിയിൽ
പാലക്കാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് കാമുകനൊപ്പം ഒളിവിൽ പോയ വിവാഹിതയായ യുവതിയെയും സുഹൃത്തിനെയും വടക്കഞ്ചേരി പോലീസ് പിടികൂടി. വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതി (26), കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് (28) എന്നിവരാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് .വിവാഹിതയായ ശ്രുതിക്ക് ഏഴും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് യുവതി ലിന്റോയോടൊപ്പം വീടുവിട്ടിറങ്ങിയത്. സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ശ്രുതിയുടെ അമ്മ വടക്കഞ്ചേരി പോലീസിൽ പരാതി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും സാഹസികമായാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
No comments
Post a Comment