Header Ads

  • Breaking News

    രാഹുൽ ഗാന്ധി നാളെ കണ്ണൂരിൽ





    കണ്ണൂർ :- ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിന് നാളെ മാർച്ച്‌ 31 ന് ചൊവ്വാഴ്‌ച കണ്ണൂരിൽ തുടക്കം കുറിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽഗാന്ധി ഹെലികോപ്റ്ററിൽ കലക്ട‌റേറ്റ് മൈതാനിയിൽ ഇറങ്ങും. 

    10 മണിക്ക് പോലീസ് മൈതാനിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ രാഹുൽഗാന്ധി പ്രസംഗിക്കും. കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർത്ഥികളും യോഗത്തിൽ പങ്കെടുക്കും. കണ്ണൂരിലെ പൊതുയോഗത്തിനുശേഷം രാഹുൽഗാന്ധി കോഴിക്കോട്ടേക്ക് യാത്ര തിരിക്കും.

    No comments

    Post Top Ad

    Post Bottom Ad