Header Ads

  • Breaking News

    സംസ്ഥാനത്ത് പവര്‍കട്ടിന് സാധ്യത, സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ച് കെഎസ്ഇബി



    തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് കെഎസ്ഇബി സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവര്‍ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാറ് സംഭവിച്ചു.സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേര്‍ന്നേക്കും.

    അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത.

    അതേസമയം, കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിക്കാതെ സംസ്ഥാനത്തെ വൈദ്യുത ക്ഷാമം പരിഹരിക്കാന്‍ ആവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജലവൈദ്യുത പദ്ധതികളോടുള്ള ആളുകളുടെ മനോഭാവം മാറണം. ഇന്നലെ മാത്രം ഉപയോഗിച്ചത് 113 ദശലക്ഷം മെഗാവാട്ടാണ്. നിയന്ത്രിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നത്തിലേക്ക് പോകും. പീക് മണിക്കൂറുകളില്‍ അമിതമായ ലോഡ് വരുന്നതാണ് അപ്രഖ്യാപിത പവര്‍ കട്ടിനു കാരണം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad