Header Ads

  • Breaking News

    കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തം; പാര്‍ക്കിംഗ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു




    കോഴിക്കോട്: കോഴിക്കോട് ആനി ഹാൾ റോഡിലുള്ള ജയലക്ഷ്മി സിൽക്സിന്‍റെ കെട്ടിടത്തില്‍ വൻ തീപിടിത്തം. തീപിടിത്തത്തില്‍ പാര്‍ക്കിംഗ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. രാവിലെ ആറു മണിയോടെയാണു തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏഴ് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നു. ഷോർട്ട് സർ‌ക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

    പുറത്തുനിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്കകത്ത് തീ ആളി കത്തുകയാണ്. കട രാവിലെ തുറക്കുന്നതിനു മുൻപായതിനാൽ ആളപായമില്ല. അകത്ത് ജീവനക്കാരില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.


    No comments

    Post Top Ad

    Post Bottom Ad