Header Ads

  • Breaking News

    മികച്ച ചിത്രം ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ: തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് സുഹാസിനി

     

    തിരുവനന്തപുരം : 

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ആയി ജയസൂര്യയും നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആണ് മികച്ച സിനിമ. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു. മികച്ച നടിയുടെ അവാർഡിൽ ശക്തമായ പോരാട്ടം ഉണ്ടായിരുന്നതായും മികച്ച തിരക്കഥകളിൽ നല്ല എൻട്രികൾ ഉണ്ടായില്ലെന്നും സുഹാസിനി പറഞ്ഞു. തിരുവനന്തപുരത്ത് വെച്ചാണ് പ്രഖ്യാപനം നടന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയമാണ് ഇന്ന് നടന്നത്. ചിത്രം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ആണ്. സിദ്ധാര്‍ത്ഥ് ശിവനാണ് മികച്ച സംവിധായകന്‍.



    മികച്ച ശബ്ദ രൂപകല്‍പന ടോണി സാബു. മികച്ച കലാസംവിധാനം സന്തോഷ് ജോണ്‍. മഹേഷ് നാരായണന്‍ മികച്ച ചിത്രസംയോജകന്‍. മികച്ച പിന്നണി ഗായിക നിത്യ മാമന്‍. മികച്ച സംഗീത സംവിധായന്‍ എം ജയചന്ദ്രന്‍. മികച്ച ഗാനരചിയതാവ് അന്‍വര്‍ അലിമികച്ച തിരക്കഥാകൃത്ത് ജിയോബേബി. മികച്ച ബാലതാരം ആണ്‍ നിരജന്‍. മികച്ച നവാഗത സംവിധായകൻ – മുഹമ്മദ് മുത്തേള ടി ടി. മികച്ച ഗാനാലാപത്തിന് പ്രത്യേക അവാർഡ് നാഞ്ചിയമ്മയ്ക്കും അവാർഡ്. നളിനി ജമീലയ്ക്ക് – വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാർഡ്.

    ജയസൂര്യ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയമാണ്.

    നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടതിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.

    മികച്ച ഗായകൻ – ഷഹബാസ് അമൻ
    മികച്ച ഗായിക- നിത്യ മാമൻ (സൂഫിയും സുജാതയും)
    സംഗീത സംവിധാനം – എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)
    മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
    മികച്ച ബാലതാരം ആൺ – നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)
    മികച്ച സ്വഭാവ നടൻ – സുധീഷ്
    മികച്ച സ്വഭാവ നടി – ശ്രീ രേഖ (വെയിൽ)
    പ്രത്യേക ജൂറി
    സിജി പ്രദീപ്- ഭാരതപുഴ
    നാഞ്ചിയമ്മ – ഗായിക – അയ്യപ്പനും കോശിയും
    നളിനി ജമീല – വസ്ത്രാലങ്കാരം- ഭാരതപുഴ

    No comments

    Post Top Ad

    Post Bottom Ad