Header Ads

  • Breaking News

    ലാസ്റ്റ്​ സീനും പ്രൊഫൈൽ ചിത്രവും ഇനി ചിലരിൽ നിന്ന് മാത്രമായി​ ​ മറച്ചുവെക്കാം; പുതിയ ഫീച്ചറുമായി വാട്​സ്​ആപ്പ്​

     


    വാട്​സ്​ആപ്പിൽ ഒരാൾ ​അവസാനം ഓൺലൈനിലുണ്ടായിരുന്ന സമയവും അയാളുടെ ഓണ്‍ലൈൻ സാന്നിധ്യവും സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ്​ ലാസ്റ്റ്​ സീൻ. യൂസർമാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയായിട്ടാണ്​ അത്​ ദൃശ്യമാകുന്നത്​. എന്നാൽ, ലാസ്റ്റ്​ സീൻ സേവനം താൽപര്യമില്ലാത്തവർ ഏറെയുണ്ട്​. അവർക്കായി അത്​ അപ്രത്യക്ഷമാക്കാനുള്ള സൗകര്യവും വാട്​സ്​ആപ്പ്​ അപ്​ഡേറ്റിലൂടെ നൽകിയിരുന്നു.

    എന്നാൽ, ‘ലാസ്റ്റ്​ സീൻ സ്റ്റാറ്റസ്​’ മറച്ചുവെക്കാനായി വാട്​സ്​ആപ്പ്​ ആദ്യം നൽകിയ സൗകര്യത്തിന്​ ചില ​പോരായ്​മകളുണ്ടായിരുന്നു. കോൺടാക്​ടിലുള്ള മുഴുവൻ ആളുകൾക്കും ലാസ്റ്റ്​ സീൻ സ്റ്റാറ്റസ്​ കാണാൻ സാധിക്കില്ല എന്നതായിരുന്നു അതി​െൻറ പ്രശ്​നം. എന്നാൽ, അതിന്​ പരിഹാരവുമായി വാട്​സ്​ആപ്പ്​ തന്നെ രംഗത്തെത്തിയിരിക്കുകയാണ്​. വരാനിരിക്കുന്ന വാട്​സ്​ആപ്പ്​ അപ്​ഡേറ്റിലൂടെ പ്രത്യേക കോൺടാക്​ടുകളിൽ നിന്ന്​ മാത്രമായി ലാസ്റ്റ്​ സീൻ സ്റ്റാറ്റസും പ്രൊഫൈൽ ചിത്രവും യൂസർമാർക്ക്​ മറച്ചുവെക്കാം.

    പ്രൈവസി സെറ്റിങ്സിലെ ലാസ്റ്റ്​ സീൻ ഓപ്​ഷനിൽ പോയാൽ ദൃശ്യമാകുന്ന ”എവരിവൺ” “മൈ കോണ്ടാക്ട്സ്” “നോബഡി” എന്നീ പ്രൈവസി ഫീച്ചറുകൾക്കൊപ്പം പ്രത്യേക കോൺടാക്ടുകളിൽ നിന്ന്​ മാത്രമായി വിവരങ്ങൾ മറച്ചുവെക്കാനായി ”മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്” എന്നൊരു പുതിയ പ്രൈവസി സവിശേഷതയും വാട്​സ്​ആപ്പ്​ ചേർത്തേക്കും. ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള ഇൗ പുതിയ സവിശേഷത വരും ആഴ്​ച്ചകളിൽ വാട്​സ്​ആപ്പ്​ അപ്​ഡേറ്റിലൂടെ എല്ലാവരിലുമെത്തിക്കും.

    No comments

    Post Top Ad

    Post Bottom Ad