Header Ads

  • Breaking News

    ഭര്‍ത്താവുമായി പിണങ്ങിയ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിന്റെ സഹോദരന്‍ അറസ്റ്റില്‍

     


    പോത്തന്‍കോട്: 

    യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം.പോത്തന്‍കോട് പണി മൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) നെയാണ് ഭര്‍ത്താവിന്റെ അനിയന്‍ സുബിന്‍ ലാല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. 12 മണിയോടു കൂടി കാവുവിളയിലെ തയ്യല്‍ കടയില്‍ തയ്യല്‍ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് വൃന്ദ. 12 മണിയോടു കൂടി കാറിലെത്തിയ സുബിന്‍ ലാല്‍ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഓടിയ യുവതിയുടെ പിന്നാലെ ഓടി തീ കൊളുത്തുകയായിരുന്നു. പ്രതിയെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

    കൃത്യത്തിന് ശേഷം പ്രതിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ അമ്പലത്തറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ ഈഞ്ചക്കല്‍ ബൈപ്പാസില്‍ വെച്ച് വഞ്ചിയൂര്‍ പോലീസും പൂന്തുറ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad