നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേരളം
കോഴിക്കോട് :
നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേരളം. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കിയിട്ടുണ്ട്. അതേസമയം സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ 7 പേരുടെ പരിശോധനാ ഫലം വൈകീട്ടോടെ ലഭിക്കും. ആടിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയില്ലെന്നും വീട്ടിൽ വളർത്തുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ലെന്നും മന്ത്രി അറിയിച്ചു.
No comments
Post a Comment