Header Ads

  • Breaking News

    മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് ഒ.ബി.സി വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു


    തിരുവനന്തപുരം: മെഡിക്കല്‍/ എന്‍ജിനിയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്കിങ് സര്‍വ്വീസ്, യു.ജി.സി/ജെ.ആര്‍.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രശസ്തിയും, മികച്ച സേവന പാരമ്ബര്യവും ഉള്ള സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സെപ്റ്റംബര്‍ 30 ആണ് അവസാന തീയതി. വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം www.bcdd.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍: എറണാകുളം മേഖലാ ആഫീസ് - 0484 2429130, കോഴിക്കോട് മേഖലാ ആഫീസ്- 0495 2377786.

    ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

    No comments

    Post Top Ad

    Post Bottom Ad