Header Ads

  • Breaking News

    സിപിഎം പാർട്ടി കോൺ​ഗ്രസിന് കണ്ണൂ‍ർ വേദിയാകും


    ന്യൂഡൽഹി:അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺ​ഗ്രസിന് കണ്ണൂ‍ർ ആതിഥ്യമരുളും. ഡൽഹിയിൽ ചേ‍ർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോ​ഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺ​ഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്.

    കൊവിഡ് സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ ആശങ്കയുണ്ടെന്നാണ് സൂചന. മൂന്നാം തരം​ഗം അടക്കം സ്ഥിതി മോശമായാൽ ഉചിതമായ തീരുമാനം ആ ഘട്ടത്തിലെടുക്കാം എന്ന ധാരണയിലാണ് കണ്ണൂരിനെ വേദിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. 

    ഒൻപത് വർഷത്തിന് ശേഷമാണ്  കേരളത്തിലേക്ക് പാർട്ടി കോൺ​ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് ന​ഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺ​ഗ്രസ് ചേർന്നിരുന്നു.  നിയന്ത്രണം ഉള്ള ചില സ്ഥലങ്ങളിൽ മാത്രം വിർച്ച്വൽ ആയി സമ്മേളനങ്ങൾ നടത്തും. സംസ്ഥാന സമ്മേളനങ്ങൾ ഒക്ടോബർ മുതൽ തുടങ്ങുമെന്നും സിപിഎം നേതാക്കൾ അറിയിച്ചു. 

    No comments

    Post Top Ad

    Post Bottom Ad