ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
ആലക്കോട്:
മലയോര ഹൈവേയില്‍ രയറോം പള്ളിപ്പടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകള്‍ക്കും പരിക്ക്. കണ്ണൂരില്‍ നിന്ന് ചിറ്റാരിക്കാലേക്ക് പോകുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. റോഡില്‍നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ചാണ് ജിപ്പ് മറിഞ്ഞത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മലയോര ഹൈവേയില്‍ രയരോത്തിനും തേര്ത്തല്ലിക്കും ഇടയില്‍ വാഹനാപകടം വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ليست هناك تعليقات
إرسال تعليق