Header Ads

  • Breaking News

    ക്ലാസ്‌മുറിയിൽ താലിക്കെട്ട്: മകളെ വീട്ടിൽ കയറ്റാതെ മാതാപിതാക്കൾ

     

    ക്ലാസ്മുറിയിൽവച്ച് സഹപാഠിയെ വിവാഹം ചെയ്ത പെൺകുട്ടിയെ വീട്ടിൽ കയറ്റാതെ മാതാപിതാക്കൾ.ഈ വിവാദ സംഭവം അരങ്ങേറിയത് ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലെ സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻരോഷം ഉയർന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മൂന്നു കുട്ടികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി എടുത്തിരുന്നു.

    അതേസമയം സഹപാഠിയെ വിവാഹം ചെയ്ത പെൺകുട്ടിയെ മാതാപിതാക്കൾ വീട്ടിൽ കയറ്റാതിരുന്നതിനെ തുടർന്ന് ആന്ധ്രപ്രദേശ് മഹിളാ കമ്മിഷൻ പെൺകുട്ടിക്ക് അഭയം നൽകി. കൗൺസിലിങ്ങിനായി പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കൂടാതെ ആൺകുട്ടിയുടെ കുടുംബവുമായും കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു. അതേസമയം ഇരുവർക്കും പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ വിവാഹം അസാധുവാണെന്നും അധികൃതർ വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad