ജില്ല കളക്ടറുടെ പേരിൽ വ്യാജപോസ്റ്റ് കേസെടുക്കുവാൻ നിർദേശം
കാസർകോട്:
ജില്ലയിലെ വിദ്യാലയങ്ങൾക്ക് 29 വരെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടറുടെ പേരിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ജൂലൈ 24 മുതൽ 26 വരെ കാസർകോട് ജില്ലയിൽ യെല്ലോ അലേർട്ട് ആണ്. അവധി സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ഉണ്ടെങ്കിൽ ജില്ല ഇൻഫർമേഷൻ ഓഫീസർ അറിയിക്കും.
ജില്ലാ കളക്ടറുടെ ഫെയ്‌സ് പേജിന്റെ മാതൃകയിൽ വ്യാജ അറിയിപ്പുകൾ/ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവിയോട് കേസ് എടുക്കാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق