Header Ads

  • Breaking News

    വീട്ടമ്മമാര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു,ആശുപത്രിയിലേക്ക് പോയ മകന് കാര്‍ മറിഞ്ഞ് പരിക്ക്


    പയ്യന്നൂര്‍:
    അയല്‍വാസികളായ വീട്ടമ്മമാര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് പരിക്ക്്.
    മാത്തില്‍ ചൂരലിലെ അയല്‍വാസികളായ പുത്തന്‍പറമ്പില്‍ സരള (56), വള്ളിയാന്തടം വത്സല(45) എന്നിവരാണ് ഭ്രാന്തന്‍കുറുക്കന്റെ ആക്രമണത്തിനിടയായത്.വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോയ മകന് കാര്‍ മറിഞ്ഞും പരിക്കേറ്റു.
    ഇന്നലെ രാത്രി ഏഴോടെയാണ് കുറുക്കന്റെ ആക്രമണം.വീട്ടുജോലികളിലേര്‍പ്പെട്ടിരുന്ന ഇരുവരേയും വീടിനുള്ളില്‍ കയറിയാണ് ഭ്രാന്തന്‍ കുറുക്കന്‍ കടിച്ചത്.ഇരുവരേയും പയ്യന്നൂര്‍ താലൂക്ക്് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇവരുടെ വീട്ടിലെ പശുവിനേയും നായയേയും കടിച്ച ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണം നാട്ടില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.
    അതേ സമയം സരളയെ ഭ്രാന്തന്‍ കുറുക്കന്‍ കടിച്ചതായുള്ള വിരമറിഞ്ഞ്്് മകന്‍ രഗനീഷ് എത്തുമ്പോഴേക്കും ഇവരെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട് ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞാണ് രഗനീഷിന(32)്് പരിക്കേറ്റത്.നിലേശ്വരത്തിന് സമിപമായിരുന്നു കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad