Header Ads

  • Breaking News

    കുപ്പത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു


    തളിപ്പറമ്പ്: 
    കുപ്പത്ത് ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ചാലത്തൂർ മുക്കോണം എന്ന സ്ഥലത്ത് വെച്ച് ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ്   നിതീഷ് എന്നയാളെ മൂന്ന് ബൈക്കുകളിൽ സഞ്ചരിക്കുകയായിരുന്ന മുതുകുട സ്വദേശികളായ ചെറുപ്പക്കാരുമായുള്ള വാക്ക് തർക്കത്തിനിടെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.

    വയറിനരികിലും പുറത്തുമായി നാലിഞ്ച് നീളത്തിൽ കുത്തുകളേറ്റ് ഗുരുതരാവസ്ഥയിൽ. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നിതീഷിനെ നില ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് കൊണ്ടുപോയി.
    തളിപ്പറമ്പ് എസ് ഐ.കെ.ദിനേശൻ, അഡീ.എസ് ഐ കെ.കെ.പ്രശോഭ്, പഴയങ്ങാടി എസ് ഐ ബിനു മോഹൻ എന്നിവർ സ്ഥലത്തെത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad