Header Ads

  • Breaking News

    കുപ്പത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം. SDPI നേതാക്കൾ ഉൾപ്പടെ 9 പേർക്കെതിരെ കേസ്


    കുപ്പം : 
    യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ SDPI, ക്യാംപസ് ഫ്രണ്ട് നേതാക്കൾ ഉൾപ്പടെ 9 പേർക്കെതിരെ തളിപ്പറമ്പ പോലീസ് വധ ശ്രമത്തിന് കേസെടുത്തു.

    ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ബൈക്കിലെത്തിയ സംഘം ചലത്തൂർ മുക്കോണത് വെച് പെരുവടി ഹൗസിൽ നിധീഷിനെ മാരകമായി കുത്തി പരിക്കേല്പിച്ചത്.

    കാനഡയിൽ ജോലിചെയ്യുന്ന നിധീഷ് സഹോദരന്റെ വിവാഹത്തിൽ പാങ്കെടുക്കുന്നതിന് കുറച്ച് ദിവസം മുമ്പ് നാട്ടിലെത്തിയത്. മൂന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഏഴംഗ സംഘവുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇവർ വിളിച്ചു വരുത്തിയ രണ്ടംഗ സംഘമാണ് യുവാവിനെ കുത്തിയത്. പുറത്തും പള്ളയിലും കുത്തേറ്റ നിധീഷിനെ ഉടൻ ലൂർദ് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിലേക് മാറ്റിയിട്ടുണ്ട്.

    സംഭവത്തിൽ നിധീഷിനെ സുഹൃത്ത് ഇ. വിജേഷിന്റെ പരാതിയിൽ ഐപിസി 307 പ്രകാരം തളിപ്പറമ്പ പോലീസ് വധശ്രമത്തിന് കേസെടുത്തു. SDPI പ്രവർത്തകരായ മുതുകുടയിലെ ജവാദ്, തൽഹത്, ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ എന്നിവരെയും കണ്ടാലറിയുന്ന മറ്റ് ആറ് പേർക്കെതിരെയും ആണ് കേസ്.


     https://www.ezhomelive.com/2018/12/blog-post_42.html




    🛑🖥  *🄴🅉🄷🄾🄼🄴 🄻🄸🅅🄴*  🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 *ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ*
    https://chat.whatsapp.com/LVIYJcHFWylCU58vvQY40w
    🅔🅛 *ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാൻ*
    https://www.facebook.com/myezhomelive
    🅔🅛  *വാർത്തകൾ ഞങ്ങളെ അറിയിക്കാൻ* 
    https://api.whatsapp.com/send?phone=918891565197&text=&source=&data=

    ليست هناك تعليقات

    Post Top Ad

    Post Bottom Ad