Header Ads

  • Breaking News

    ട്രെയിനിലേക്ക് ചാടി കയറുന്നതിനിടെ വീണ യുവാവിന്റെ കാലുകളറ്റു


    ഉരുവച്ചാൽ:
    ട്രെയിനിലേക്ക് ചാടി കയറുന്നതിനിടയിൽ ട്രാക്കിൽ വീണ യുവാവിൻറെ ഇരുകാലുകളും ചതഞ്ഞു. ഉരുവച്ചാൽ നെല്ലൂന്നിയിലെ സിഎച്ച് ഫൈസൽ (35)നെയാണ് ഇരുകാലുകൾക്കും ഗുരുതരമായ പരിക്കുകളോടെ ചതഞ്ഞ നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചതഞ്ഞ ഇരു കാലുകൾ ഇന്നലെ രാവിലെ മുറിച്ചുമാറ്റി. തിങ്കളാഴ്ച രാത്രി പത്തോടെ തലശ്ശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം . എറണാകുളത്തേക്കു പോകാൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറുകയും പിന്നീട് വെള്ളം വാങ്ങാൻ പുറത്തു പോവുമായിരുന്നു. വെള്ളം വാങ്ങി പ്ലാറ്റ്ഫോമിൽ എത്തിയ ഉടനെ ട്രെയിൻ പുറപ്പെട്ടപ്പോൾ ചാടിക്കയറാൻ ശ്രമിക്കവേ കാൽതെന്നി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കിൽ അകപ്പെടുകയും ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ബോഡി ഉരഞ്ഞ് ഇരുകാലും ചതയുകയായിരുന്നു. സ്ഥലത്തെത്തിയ വരും പോലീസും ചേർന്ന് തലശ്ശേരി ആശുപത്രിയിലെത്തിച്ചു. ഗുരുതരമായ പരിക്കായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും പിന്നീട് മിംസ് ലേക്കു മാറ്റി. ചതഞ്ഞ ഇരുകാലുകളും ചികിത്സ നടത്താൻ കഴിയാത്തതിനാൽ ഇന്നലെ രാവിലെ മുറിച്ചു നീക്കുകയായിരുന്നു . വീഴ്ചയിൽ ദേഹത്തും പരിക്കുണ്ട് ഏതാനും വർഷംമുമ്പ് ഫൈസലിനെ പിതാവ് ട്രെയിനിൽനിന്നു വീണു മരിച്ച കേസിൽ ആവശ്യത്തിന് എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad