പയ്യന്നൂര്‍ ഓണക്കുന്നിൽ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു
പയ്യന്നൂര്‍:
ദേശീയ പാതയില്‍ ഓണക്കുന്നില്‍ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ചു.ഓണക്കുന്ന്്് പെരളം സരോജിനി വൈദ്യശാലക്ക് സമീപത്തെ റിട്ട.മെഡിക്കല്‍ എന്‍ജിനീയറിംങ്ങ്്് സര്‍വ്വീസ് ജീവനക്കാരന്‍ വി.വി.അമ്പു (75)ആണ് മരിച്ചത്.പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ നടത്തി.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച് ഓണക്കുന്ന് സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
ഇന്നലെ വൈകുന്നേരം 5.30നാണ്്് ഓണക്കുന്നില്‍ അപകടം.വിസ്മയ പാര്‍ക്ക് സന്ദര്‍ശിച്ചശേഷം തിരിച്ച് വരുന്ന കാസര്‍ഗോഡ് സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.പരിക്കേറ്റ ഇയാളെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അമ്പുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കാസര്‍ഗോട്ടെ മുഹമ്മദ് ഷഫീഖിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ഭാര്യ:പരേതയായ ലക്ഷമി. മക്കള്‍:കല്പന, സരിത്ത് കുമാര്‍ (ലണ്ടന്‍). മരുമക്കള്‍: അശോകന്‍ (അധ്യാപകന്‍ ചിന്മയ കാഞ്ഞങ്ങാട്), അമൃത. സഹോദരങ്ങള്‍: ബാലന്‍, കൃഷ്്ണന്‍ (റിട്ട. അധ്യാപകന്‍).

ليست هناك تعليقات
إرسال تعليق