കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ചെന്നൈയിലേക്ക് ഗോ എയറും ദോഹയിലേക്ക് എക്സ്പ്രെസ്സിന്റെയും സർവിസ് ആരംഭിച്ചു
മട്ടന്നൂർ:
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഗോ എയറിന്റെ ചെന്നൈ സർവീസ് ചൊവ്വാഴ്ച തുടങ്ങി. വൈകുന്നേരം 6.10-ന് ചെന്നൈയിലേക്ക് പുറപ്പെട്ട് രാത്രി 9.20-ഓടെ മടങ്ങിയെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ചെന്നൈ സർവീസ്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഗോ എയർ സർവീസുകളുണ്ട്. ബെംഗളൂരുവിലേക്ക് മറ്റൊരു സർവീസ് കൂടി 15 മുതൽ ഗോ എയർ തുടങ്ങുന്നുണ്ട്..
എക്സ്പ്രസിന്റെ ദോഹ-കണ്ണൂര്‍ സെക്ടറിലെ സര്‍വീസ് ആരംഭിച്ചു. ഈ സെക്ടറില്‍ ആഴ്ചയില്‍ നാലു സര്‍വീസുകളാണുണ്ടാകുക.
തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും ഇത്. ദോഹ കണ്ണൂര്‍ വിമാനം(ഐഎക്സ്0774) രാത്രി 11നു ദോഹയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.45നു കണ്ണൂരിലെത്തും.
കണ്ണൂര്‍ ദോഹ വിമാനം(ഐഎക്സ് 0773) കണ്ണൂരില്‍ നിന്ന് രാത്രി 8.20നു പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തും. നാലു മണിക്കൂറും15 മിനിറ്റുമായിരിക്കും യാത്രാ സമയം.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് പുതിയ സര്‍വീസ് ഗുണകരമായിരിക്കും. ബോയിങ് 737800 വിമാനമായിരിക്കും സര്‍വീസ് നടത്തുന്നത്.
ليست هناك تعليقات
إرسال تعليق