Header Ads

  • Breaking News

    പയ്യന്നൂരിൽ ടാങ്കർലോറി അപകടം; രണ്ടുപേർക്ക് പരിക്ക്

    എറണാകുളത്ത് നിന്ന് ചെറുവത്തൂരിലെക്ക് പെട്രോളും ആയി പോകുകയായിരുന്ന ടാങ്കർ ലോറി വെള്ളൂർ ബാങ്കിന് സമീപം മരത്തിൽ ഇടിച്ച് വാഹനത്തിലെ രണ്ടു പേര് കുടുങ്ങി കിടക്കുകയായിരുന്നു.

    സ്റ്റേഷൻ ഓഫീസർ ശ്രീ. പി.വി.പവിത്രൻ ന്റെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ ശ്രീ. പി.ഭാസ്കരൻ, ഫയർമാൻമാരായ ശ്രീ. കെ.വി.പ്രകാശൻ,വിനീഷ്.വി.വി.,വിശാൽ. കെ, സുധിൻ,സുമിത്ത് ,രഞ്ജിത്ത്, ഹോംഗാർഡ് രാമചന്ദ്രൻ,ബാലകൃഷ്ണൻ, എന്നിവർ അടങ്ങുന്ന സേനാ ഒരുമണിക്കൂറോളം പ്രയത്നിച്ച രണ്ടു പേരെയും ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് മാറ്റി പുറത്തെടുത്തു.

    അപകടത്തിൽ പെട്ട വിജേഷ്(32)മട്ടന്നൂർ സ്വദേശി),ബാബു(42)(പുല്ലൂർ സ്വദേശി)എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad