Header Ads

  • Breaking News

    ഓട്ടോ, ടാക്‌സി നിരക്ക് അടുത്തമാസം കൂട്ടും; മിനിമം ചാര്‍ജ്ജ് 25 രൂപയാക്കിയേക്കും



    ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ അടുത്ത മാസം വര്‍ധിപ്പിക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 25 രൂപയും ടാക്‌സി നിരക്ക് 150 രൂപയില്‍ നിന്ന് 175 രൂപയായും വര്‍ധിപ്പിക്കാനാണ് ആലോചന.

    ഓട്ടോറിക്ഷാ മിനിമം ചാര്‍ജ്ജ് 20ല്‍ നിന്ന് 30 ആക്കണമെന്നും ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. കിലോമീറ്റര്‍ നിരക്ക് ഓട്ടോയ്ക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നും ശുപാര്‍ശയുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad