Header Ads

  • Breaking News

    നിർത്തിയിട്ട ലോറിക്ക് പിറകിൽസ്കൂട്ടർ ഇടിച്ച് യാത്രക്കാരന് ഗുരുതരം



    പയ്യന്നൂർ:നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരന് ഗുരുതരം. സ്കൂട്ടർ യാത്രികൻ കാങ്കോൽ സബ് സ്റ്റേഷന് സമീപം താമസിക്കുന്ന എൻ.എം.ഇസ്മായിലി (65) നാണ് ഗുരുതരമായി പരിക്കേറ്റത്.ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. ടിപ്പർ ലോറികളുടെയും ജെ.സി.ബി.യുടെയും ഉടമയായ ഇസ്മായിൽ ഏറ്റു കുടുക്ക കാങ്കോൽ റോഡിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. റബ്ബർ തടികളുമായി പോകുകയായിരുന്ന ലോറിയിലെ ഡ്രൈവർ വാഹനം നിർത്തി കുപ്പിവെള്ളം വാങ്ങാനായി റോഡരികിലെ ഹോട്ടലിൽ പോയതായിരുന്നു. അരണ്ട വെളിച്ചത്തിൽ നിർത്തിയിട്ട ലോറിയിൽ പിന്നാലെ വന്ന ഇസ്മായിലിൻ്റെസ്കൂട്ടർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ഓടി കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇസ്മായിൽ കണ്ണൂർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad