രണ്ട് കിലോ കഞ്ചാവുമായി കുടിയേറ്റ തൊഴിലാളി പിടിയിൽ
കണ്ണൂർ :രണ്ട് കിലോ കഞ്ചാവുമായി കുടിയേറ്റ തൊഴിലാളി പിടിയിൽ.ഒഡീഷ നയാഗ്ര ദാമോദർ പൂരിലെ ഗൗതം പ്രധാനിൻ്റെ മകൻ നിരഞ്ജൻ പ്രധാനിനെ (26)യാണ്
എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും പിടികൂടിയത്. കണ്ണൂർ എക്സൈസ് ഇൻ്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻ്റ് റോഡിൽ വെച്ചാണ് പ്രതി പിടിയിലായത്. കുടിയേറ്റ തൊഴിലാളികൾക്ക് വിതരണത്തിനെത്തിച്ച കഞ്ചാവ് ശേഖരമാണ് പിടികൂടിയത്.റെയ്ഡിൽ.ഐ ബി ഇൻസ്‌പെക്ടർ പ്രമോദ് , പ്രിവന്റീവ് ഓഫീസർമാരായ അഡോൺ ഗോഡ്ഫ്രഡ് , എം കെ സന്തോഷ്, ദിലീപ്, സുധീർ, ഷാജി, വിനോദ് സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത് കുമാർ , സജിത്ത് എം, റോഷി കെ പി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു
ليست هناك تعليقات
إرسال تعليق