Header Ads

  • Breaking News

    ചീട്ടുകളി 1, 28,500 രൂപയുമായി 4 പേർ അറസ്റ്റിൽ 3 പേർ ഓടി പ്പോയി



    ആലക്കോട്: ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച് പുള്ളിമുറി ചൂതാട്ട സംഘത്തിലെ 4 പേർ അറസ്റ്റിൽ .മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ് പന്നിയൂർ പള്ളിവയലിലെ കെ. ബാലൻ(52), ചിറ്റാരിക്കാൽ കടുമേനിയിലെ അഞ്ചില്ലത്ത് അബ്ദുള്ള (45), തിമിരിപെരുമ്പടവിലെ കെ.ജെ. ബെന്നി (56), ചെറുപുഴ വയക്കരയിലെ കെ.ടി.ശിവദാസൻ (51) എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.കെ.ഷറഫുദ്ദീൻ, എ.എസ്.ഐ.മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നളൻ, ജിജേഷ്, പവിത്രൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 1,28, 500 രൂപയും 44 ചീട്ടുപെട്ടികളും പോലീസ് കണ്ടെടുത്തു
    ഇന്നലെ വൈകുന്നേരം 4.15 ഓടെ തിമിരി ചെറു പാറ കുരിശുപള്ളിക്ക് സമീപംറബ്ബർ തോട്ടത്തിൽ വെച്ച് പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന സംഘമാണ് പോലീസ് പിടിയിലായത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്..


    ليست هناك تعليقات

    Post Top Ad

    Post Bottom Ad