Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോറോം എഞ്ചിനീയറിംഗ് കോളേജ്, നെല്ലിയാട്ട്, കോറോം ഗവ. ഹൈസ്‌ക്കൂൾ, കോറോം ക്രഷർ എന്നീ ഭാഗങ്ങളിൽ ജനുവരി അഞ്ച് ബുധൻ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെയും കോറോം നോർത്ത്, കായിക്കാന്താടം, വ്യവസായ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളിൽ ഉച്ച 12.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.


    അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഓലാടതാഴ മുതൽ മൂന്നുനിരത്ത് ചർച്ച് വരെയും ഉപ്പായിച്ചാൽ ഭാഗങ്ങളിലും ജനുവരി അഞ്ച് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിക്കുളം ജയലക്ഷ്മി റോഡ്, നല്ലാഞ്ഞി പറമ്പ്, നല്ലാഞ്ഞി മുക്ക്, കുന്നാവ് എന്നീ ഭാഗങ്ങളിൽ ജനുവരി അഞ്ച് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏഴുംവയൽ, ഊരടി, ആലക്കാട് വലിയ പള്ളി എന്നി ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി അഞ്ച് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    ഏച്ചൂർ രാവിലെ ഇലക്ട്രിക്കൽ സെക്ഷനിലെ സിദ്ദിഖ് പള്ളി, മാവിലാച്ചാൽ, ഏച്ചൂർ കോളനി, കോളിൻമൂല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി അഞ്ച് ബുധൻ രാവിലെ ഏഴ് മുതൽ 11 മണി വരെയും എ ആർ കെ കോംപ്ലക്‌സ്, കനാൽ പാലം, പഞ്ചായത്ത് കിണർ, പുറത്തീൽ എന്നീ ട്രാൻസ്‌ഫോർമർ രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ചട്ടുകപ്പാറ, കോറലാട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.


    കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നൂഞ്ഞിയാൻകാവ്, ആറ്റടപ്പ സ്‌കൂൾ, ആറ്റടപ്പ അമ്പലം, ആറ്റടപ്പ ഡിസ്പെൻസറി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി അഞ്ച് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad