Header Ads

  • Breaking News

    കെ റെയിലിനു വേണ്ടി സ്ഥാപിച്ച സര്‍വേ കല്ല് പിഴുതെറിഞ്ഞ നിലയില്‍



    കണ്ണൂര്‍: സില്‍വര്‍ ലൈനിനായി സ്ഥാപിച്ച സര്‍വേ കല്ല് പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാടായിപ്പാറയില്‍ സ്ഥാപിച്ച സര്‍വേ കല്ലാണ് പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാറക്കുളത്തിന് അടുത്ത് കുഴിച്ചിട്ട എല്‍ 1993 നമ്പര്‍ സര്‍വേ കല്ലാണ് സ്ഥാപിച്ച സ്ഥലത്ത് നിന്നും പിഴുതെടുത്ത് മറ്റൊരു സ്ഥലത്ത് കൊണ്ടിട്ടത് .

    അതേസമയം, പ്രദേശത്ത് സ്ഥാപിച്ച മറ്റ് കല്ലുകള്‍ സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണിത്. സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ വെച്ച് തടഞ്ഞിരുന്നു. പിന്നീട് പോലീസിന്റെ സഹായത്തോടെയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.

    കല്ല് പിഴുത് കളഞ്ഞത് ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad