Header Ads

  • Breaking News

    *🚃🚃യാത്രക്കാര്‍ക്ക് തിരിച്ചടി; ട്രെയിന്‍ യാത്രക്കാരില്‍നിന്ന് അധികനിരക്ക് ഈടാക്കാന്‍ തീരുമാനം*🚟🚟


    വികസനത്തിന്റെ പേരില്‍ യാത്രക്കാരില്‍നിന്ന് അധികനിരക്ക് ഈടാക്കാന്‍ തീരുമാനം. റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനെന്ന പേരില്‍ യാത്രക്കാരില്‍നിന്ന് അധികനിരക്ക് ഈടാക്കാനാണ് തീരുമാനം. ഏതൊക്കെ സ്റ്റേഷനുകളിലാണ് വികസനം ആവശ്യമുള്ളതെന്ന് റെയില്‍വേ സോണുകളും ഡിവിഷനുകളും തീരുമാനിക്കും.

    10 മുതല്‍ 50 രൂപവരെ യാത്രക്കാരില്‍നിന്ന് ‘ടിക്കറ്റ് ലെവി’യായി അധികതുക ഈടാക്കാന്‍ എല്ലാ സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്കും റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി. കയറുന്ന സ്റ്റേഷനും ഇറങ്ങുന്ന സ്റ്റേഷനും യൂസര്‍ ഫീസ് പിരിക്കുന്നവയാണെങ്കില്‍ അധിക നിരക്കിന്റെ പകുതികൂടി നല്‍കേണ്ടിവരും.

    കയറുന്ന സ്റ്റേഷനില്‍ 50 രൂപയാണ് ടിക്കറ്റ് ലെവിയെങ്കില്‍ ഇറങ്ങുന്ന സ്റ്റേഷനിലെ ലെവി അടക്കം 75 രൂപ നല്‍കണം. വിമാനത്താവളങ്ങളില്‍ യൂസര്‍ ഫീസ് ഈടാക്കുന്ന മാതൃകയില്‍ ട്രെയിന്‍ യാത്രക്കാരെയും പിഴിയുകയാണ് ലക്ഷ്യം. അത്തരം സ്റ്റേഷനുകളില്‍നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരാണ് അധികതുക നല്‍കേണ്ടി വരിക.
     
    സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരും സീസണ്‍ ടിക്കറ്റുകാരും അധികതുക നല്‍കേണ്ട. പുതിയ തീരുമാനപ്രകാരം കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍നിന്നുള്ള യാത്രക്കാരെല്ലാം അധികതുക നല്‍കേണ്ടി വരും. എടുക്കുന്ന ടിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അധികതുക നിശ്ചയിക്കുക. പ്ലാറ്റ്‌ഫോം ടിക്കറ്റിനൊപ്പം 10 രൂപ അധികം നല്‍കേണ്ടി വരും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad