Header Ads

  • Breaking News

    സ്‌കൂളുകള്‍ തത്കാലം അടയ്ക്കില്ല, രാത്രികാല കര്‍ഫ്യൂ ഉണ്ടാവില്ല; നിലവിലെ സ്ഥിതി തുടരും

    തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കർഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തത്കാലം കൂടുതൽ നിയന്ത്രണങ്ങൽ ആവശ്യമില്ലെന്നും കോവിഡ് അവലോകന യോഗത്തിൽ ധാരണയായി.

    സ്കൂളുകൾ ഉടൻ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും. ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി ഓൺലൈനാക്കണം എന്ന നിർദേശം നൽകും. അടുത്ത അവലോകന യോഗത്തിൽ മാത്രമാവും കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.

    നിലവിലുള്ള സ്ഥിതി തുടരനാണ് യോഗത്തിൽ ധാരണയായതെന്നാണ് വിവരം.

    മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad