കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ .
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വൻകുളത്ത്‌വയൽ മുതൽ വായ്പറമ്പ്, അക്ലിയത്ത് ടെംബിൾ, പുന്നക്കപ്പാറ, കൊട്ടാരത്തുംപാറ, ഹെൽത്ത് സെന്റർ, കച്ചേരിപ്പാറ, ഗോവിന്ദൻപീടിക, തെക്കൻമാർകണ്ടി, മസ്‌കോട്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 11 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും തെരു, മർവാ ടവർ, ടൈഗർമുക്ക്, പഴയ ഇ സ് ഐ, പി വി എൻ, ഹിൽടോപ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മനോരമ, വലിയ വളപ്പ് കാവ്, തായത്തെരു, മുഴത്തടം, കസാന കോട്ട, പി ആന്റ് ടി ക്വാർട്ടേർസ്, തായത്തെരു കട്ടിങ്ങ് എന്നീ ഭാഗങ്ങളിൽ ജനുവരി 11 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ليست هناك تعليقات
إرسال تعليق