കഞ്ചാവു വില്പനക്കാരൻ പിടിയിൽ
സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പൊതിയുമായി വില്പനക്കാരൻ എക്സൈസ് പിടിയിലായി. പഴയങ്ങാടി മാട്ടൂൽ സൗത്തിലെ ടി.വി.മുഹമ്മദ് ഷാഫി (58) യെയാണ് റേഞ്ച്എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.കെ.തോമസും സംഘവും പിടികൂടിയത്. പഴയങ്ങാടി, മാട്ടൂൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മാട്ടൂൽ ചർച്ച് റോഡിൽ സ്ഥിരമായി മയക്കുമരുന്നും പാൻ മസാലകളും വില്പന നടത്തുന്ന പ്രതിയാണ് പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച കെ.എൽ. 13 . എ. ഇ-6418 നമ്പർ സ്കൂട്ടറിൽ ഒളിപ്പിച്ചു വെച്ചനിലയിൽ വില്പനക്കായി സൂക്ഷിച്ച 22 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെത്തി. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ആർ.പി. അബ്ദുൾ നാസർ , സിവിൽ എക്സൈസ് ഓഫീസർ മാരായ നികേഷ്,ജിതേഷ്എന്നിവരും ഉണ്ടായിരുന്നു.
ليست هناك تعليقات
إرسال تعليق