ഒന്നര വയസുകാരിക്ക് ക്രൂര മർദ്ദനം പിതാവിനെതിരെ കേസ്
കുട്ടിയുടെ പിതൃത്വത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ് ഒന്നര വയസുള്ള മകളെ നിരന്തരം മർദ്ദിക്കുന്നത് ചോദ്യം ചെയ്ത ഭാര്യക്കും മർദ്ദനം പരാതിയിൽ പിതാവിനെതിരെ ബാല സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തു. പഴയങ്ങാടി ഏഴോം സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് മടിക്കൈ കാഞ്ഞിരപൊയിലെ 30കാരനായ ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 25 ന് വൈകുന്നേരം മാണ് കേസിനാസ്പദമായ സംഭവം. ഏഴോം സ്വദേശിനിയുടെഒന്നര വയസുള്ള മകളുടെ പിതൃത്വത്തിൽ സംശയം തോന്നി ഭർത്താവ് കുഞ്ഞിനെയും തന്നെയും മർദ്ദിക്കുന്നത് പതിവായതോടെയാണ് പോലീസിൽ പരാതിയുമായി എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ليست هناك تعليقات
إرسال تعليق