ചെറുകുന്നിൽ ഫർണ്ണിച്ചർ നിർമ്മാണ ശാല കത്തി നശിച്ചു..
പഴയങ്ങാടി: ചെറുകുന്ന് വെള്ളറങ്ങൽ ഫർണ്ണിച്ചർ നിർമ്മാണശാല കത്തി നശിച്ചു.
നിരിച്ചൻവേലായുധൻ്റ വീടിനോട് ചേർന്ന ഫർണ്ണിച്ചർ നിർമ്മാണ ശാലയാണ് കത്തി നശിച്ചത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്.
ഒന്നര ലക്ഷം രൂപയുടെ മര ഉരുപ്പടികൾ കത്തി നശിച്ചു.
സാമൂഹ്യ വിരുദ്ധർ തീ വെച്ചതാണ് എന്ന് കരുതുന്നു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ തീ പടരുന്നത് കണ്ട് ഉടൻ തീയണച്ചതിനാൽ കൂടുതൽ അപായം ഉണ്ടായില്ല. കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

ليست هناك تعليقات
إرسال تعليق