കണ്ണൂർ വിമാനത്താവളത്തിൽ പാന്റ്സിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം:അമ്മയും മകളും പിടിയിൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച അമ്മയും മകളും പിടിയിൽ. നാദാപുരം സ്വദേശികളാണ് പിടിയിലായവർ.
പാന്റ്സിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. അമ്മയെയും മകളെയും എയർ കസ്റ്റംസ് വിഭാഗം വിശദമായി ചോദ്യം ചെയ്യുകയാണ്.
വിപണിയിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയതെന്ന് എയർ കസ്റ്റംസ് വിഭാഗം അറിയിച്ചു.
ليست هناك تعليقات
إرسال تعليق