പട്ടികവര്‍ഗ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കും: മന്ത്രി എം വി ഗോവിന്ദൻ
തളിപ്പറമ്പ്
പട്ടികവർഗ വിഭാഗത്തിൽ ഒരുകുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. 20 ലക്ഷം ചെറുപ്പക്കാർക്ക് അഞ്ച് വർഷംകൊണ്ട് തൊഴിലുറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പും ജില്ലാ ഭരണകൂടവും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സമന്വയ സൗജന്യ മത്സര പരീക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലശേരി സബ്കലക്ടർ അനുകുമാരി അധ്യക്ഷയായി. ആർഡിഒ ഇ പി മേഴ്സി, എസ് സന്തോഷ് കുമാർ, കെ വി രവിരാജ്, ഇ എം റജി, ബി സാജു എന്നിവർ സംസാരിച്ചു. രമേശൻ കുനിയിൽ സ്വാഗതവും കെ വി ഷർമിള നന്ദിയും പറഞ്ഞു.
തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് സമീപത്തെ ആർടിഒ ഹാളിൽ 75 ദിവസമാണ് പരിശീലനം. തെരഞ്ഞെടുത്ത 40 പേർക്കാണ് പരിശീലനം.
ليست هناك تعليقات
إرسال تعليق