സിബിഎസ്ഇ സ്കൂളുകൾ തുറക്കും
ഏപ്രിൽ ഒന്നു മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്ന് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ പരീക്ഷകൾ മെയ്, ജൂൺ മാസങ്ങളിലായി നടത്താൻ തീരുമാനിച്ചതിന്റെ പിന്നാലെയാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് സ്കൂളുകൾ തുറക്കേണ്ടതെന്ന് സിബിഎസ്ഇ പരീക്ഷ കൺട്രോളർ ഡോ.സന്യാം ഭരദ്വാജ് പറഞ്ഞു. കേരളത്തിൽ സാധാരണയായി ജൂണിലാണ് സിബിഎസ്ഇ സ്കൂളുകളിൽ ക്ലാസ് തുടങ്ങാറുള്ളത്.
ليست هناك تعليقات
إرسال تعليق