Header Ads

  • Breaking News

    ഇന്ത്യ വെറും 36 റണ്‍സ്

     


    അഡ്‌ലെയ്ഡ് :  

    ഓസ്‌ട്രേലിയക്കെതിരായ  ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞ ഓസീസ് 21.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സില്‍ ഇന്ത്യയെ ഒതുക്കി. ടെസ്റ്റില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ ആണിത്. 1974-ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ചെറിയ സ്‌കോര്‍.


    ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ല. 9 റണ്‍സ് നേടിയ മായങ്ക് അഗര്‍വാള്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

    അഞ്ച് ഓവറില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സല്‍വുഡും നാലു വിക്കറ്റ് പിഴുത പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്ത്.

    ഒന്നാം ഇന്നിങ്‌സിലെ 53 റണ്‍സ് ലീഡ് കൂടി ചേര്‍ത്ത് ഇന്ത്യയ്ക്ക് ആകെ ലീഡ് 89 റണ്‍സ് മാത്രമാണ്. വെറും 90 റണ്‍സ് നേടിയാല്‍ ഓസീസിന് ഈ ടെസ്റ്റ് സ്വന്തമാക്കാം.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad