നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു
കൊല്ലം കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു . പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫാണ് മരിച്ചത്. ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര വിതരണക്കാർ ഓടി രക്ഷപ്പെട്ടെങ്കിലും യൂസഫിന് ഓടാൻ സാധിച്ചില്ല.മരിച്ച യൂസഫ് അപകടമുണ്ടായി രണ്ട് മണിക്കൂറോളമാണ് ലോറിക്കടിയിൽ കുടുങ്ങിക്കിടന്നത്.
ലോറിക്കടിയിൽ കുടുങ്ങിയ യൂസഫിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ലോറി ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട കാരണം ഇതുവരെ വ്യക്തമല്ല.
ليست هناك تعليقات
إرسال تعليق