ജീവനക്കാര്‍ക്ക് കോവിഡ് : സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ; നിരവധി ഭക്തർക്കും കോവിഡ് സ്ഥിരീകരിച്ചു
ശബരിമല :
ജീവനക്കാര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ, സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ശ്രീകോവിലില്‍ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഭക്തരുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാര്‍ക്ക് പിപി ഇ കിറ്റ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഞ്ച് പേര്‍ക്കാണ് സന്നിധാനത്ത് മാത്രം രോഗം സ്ഥിരീകരിച്ചത്. കൂടാതെ, നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഭക്തര്‍ക്കും രോഗം കണ്ടെത്തി. ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാരനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നതില്‍ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്.
ഭണ്ഡാരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും പൊലീസ് മെസ്സിലെ ജീവനക്കാരനും കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഭണ്ഡാരം താല്‍ക്കാലികമായി അടച്ചു. പൊലീസ് മെസ്സിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ليست هناك تعليقات
إرسال تعليق