രാജ്യത്ത് വൻ സൈബർ തട്ടിപ്പ്; 27,000 പേർ തട്ടിപ്പിനിരയായി
ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജ വെബ്‍സൈറ്റ് ഉണ്ടാക്കി സർക്കാർ ജോലി വാഗ്ദാനം ചെയ്തു വൻ തട്ടിപ്പ്. വ്യാജ വെബ്‍സൈറ്റ് വഴി പണം തട്ടിയ കേസിൽ അഞ്ച് പേരെ ദില്ലി പൊലീസിലെ സൈബർ ക്രൈം സെൽ വിഭാഗം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 49 ലക്ഷം രൂപയും മൂന്ന് ലാപ്‍ടോപുകളും ഏഴ് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. 27,000ത്തോളം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. 13,000പേർക്ക് തൊഴിൽ നൽകുമെന്ന വ്യാജേനയാണ് പണം തട്ടിയത്.
ليست هناك تعليقات
إرسال تعليق