യാത്രയാക്കാൻ ഭർത്താവെത്തി; കണ്മുന്നിൽ ഗർഭിണിയായ ഭാര്യയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്:
ഭർത്താവ് നോക്കി നിൽക്കെ സ്വകാര്യ ബസിന്റെ പിൻചക്രം കയറി ഗർഭിണിയായ നഴ്സിനു ദാരുണാന്ത്യം.
33കാരിയായ കോഴിക്കോട് (Kozhikode) താമരശേരി മൈകാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് ആണ് മരിച്ചത്. ലേക്ഷോർ ആശുപത്രിയിൽ കഴിഞ്ഞ ആറു വർഷമായി സേവനമനുഷ്ഠിക്കുന്ന നഴ്സാണ് ഷെൽമി.
ഇന്ന് രാവിലെ ചന്തിരൂർ മേഴ്‌സി സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം. ജോലിയ്ക്ക് പോകുന്ന ഷെൽമിയെ യാത്രയാക്കാനായാണ് ഭർത്താവ് സിനോജു൦ ബസ് സ്റ്റാൻഡിൽ എത്തിയത്. സ്വകാര്യ ബസിൽ കയറുമ്പോൾ ബസിന്റെ പിന്നിൽ ഒരു ലോറി വന്നു ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ചവിട്ടുപടി ഭാഗത്ത് നിന്നിരുന്ന ഷെൽമി റോഡിലേക്ക് തെറിച്ച് വീണു.
മുൻപോട്ടെടുത്ത ബസിന്റെ പിൻചക്ര൦ ഷെൽമിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. റോഡിന്റെ എതിർവശത്ത് നിന്നരുന്ന സിനോജ് ഇതെല്ലാം കണ്ടു തരിച്ചു നിൽക്കുകയായിരുന്നു.ചന്തിരൂരിലെ വാടക വീട്ടിലാണ് സിനോജിന്റെയും ഷെൽമിയുടെയും താമസം. സ്റ്റിവ്, സ്റ്റെഫിൻ എന്നിവരാണ് മക്കൾ. എരമല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിന്റെ പിന്നിലാണ് ആന്ധ്രായിൽ നിന്നും ചെമ്മീൻ കയറ്റി വന്ന ലോറി ഇടിച്ചത്.

ليست هناك تعليقات
إرسال تعليق