സുഹൃത്തിന്റെ മകളെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ 61 കാരന് പോക്സോ കേസില്‍ അറസ്റ്റില്‍; പതിനേഴാം വയസില്‍ നടന്ന പീഡനം പുറത്തറിഞ്ഞത് ഗര്‍ഭിണിയായതോടെ
വെള്ളരിക്കുണ്ട്:
സുഹൃത്തിന്റെ മകളെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന പോക്സോ കേസില്‍ 61 കാരന് അറസ്റ്റില്‍. രാജപുരം പോലീസ് സ്റ്റേഷന് പരിധിയിലെ ടി.കെ.രാഘവനെയാണ് വെള്ളരിക്കുണ്ട് സിഐ, കെ.പ്രേംസദന് അറസ്റ്റ് ചെയ്തത്. പതിനേഴാം വയസില്‍ നടന്ന പീഡനം പുറത്തറിഞ്ഞത് കഴിഞ്ഞ ദിവസം പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്നു പരിശോധനയ്ക്കെത്തിയപ്പോഴാണ്. പരിശോധിച്ച ഡോക്ടറാണ് സംഭവം പോലീസിനെ അറിയിച്ചത്.
തുടര്‍ന്നു പെണ്‍കുട്ടി രാജപുരം പോലീസില്‍ നേരിട്ടെത്തി പരാതി നല്കി. രാജപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ചുമതല വെളളരിക്കുണ്ട് സിഐക്കായിരുന്നു. പെണ്‍കുട്ടി രാഘവന്റെ വീട്ടിലെത്തിയപ്പോഴാണ് ബലാല്‍സംഗം ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവും രാഘവനും ഒരുമിച്ചു മദ്യപിക്കുന്നവരാണ്. ഭാര്യ മരിച്ചതോടെ രാഘവന് വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. മക്കള്‍ വിവാഹിതരായി അവരവരുടെ വീടുകളിലാണ്.
ليست هناك تعليقات
إرسال تعليق