Header Ads

  • Breaking News

    പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ട്രോമ ബ്ലോക്ക് പണിയാൻ കിഫ്ബി 51കോടി 30 ലക്ഷം രൂപയുടെ അനുമതി



    കണ്ണൂർ: 
    ഗവണ്മെന്റ് ഏറ്റെടുത്ത പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ   ട്രോമ ബ്ലോക്ക് പണിയാൻ കിഫ്ബി 51കോടി 30 ലക്ഷം രൂപയുടെ അനുമതി നൽകി.അഞ്ചു നിലകളിലായി 2.5 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടമാണ് ട്രോമ ബ്ലോക്കിനായി പണിയുന്നത്. ട്രോമാ ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തിയാക്കുന്നതോടെ അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ഏറ്റവും മികച്ച ചികിൽസാ സൗകര്യം ലഭ്യമാക്കും .

    കഴിഞ്ഞ ദിവസമാണ് പുതിയ കാത്ത് ലാബ്  ഉൾപ്പടെയുള്ള ഉപകരണങ്ങൾ വാങ്ങാൻ 18 കോടി രൂപ അനുവദിച്ചത്. ഡോക്ടർമാരുടെയും നഴ്സമാരുടെയും 746 പോസ്റ്റ്‌ ക്രിയേഷൻ നടത്തിയതിലൂടെ നിലവിലുള്ള ഡോക്ടർമാരെ കൂടാതെ 100 ഡോക്ടർമാരെ കൂടി മെഡിക്കൽ കോളേജിന് കൂടുതലായി ലഭിക്കും. മെയിൻ്റനൻസിനുള്ള 30 കോടിയുടെ പ്രോപ്പാസലിനു  വൈകാതെ കിഫ്ബിയുടെ അനുമതി ലഭിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad