Header Ads

  • Breaking News

    കണ്ണൂരിൽ വീട്ടമ്മയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ



    കണ്ണൂർ: 

    കണ്ണൂർ ആലക്കോട് നിന്ന് വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റില്‍. നെല്ലിപ്പാറ കപ്പണയിലെ ബിജോയ് ജോസഫിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാംപ്രതിയായ കൊട്ടാരത്തില്‍ പ്രകാശ് കുര്യന്‍ നേരത്തെ അറസ്റ്റിലായിരുന്നു.


    കഴിഞ്ഞ മാസം 25നാണ് പീഡനം നടന്നത്. കാര്‍ത്തികപുരത്തെ ഭര്‍തൃവീട്ടില്‍ താമസിച്ചുവരുന്ന യുവതിയുമായി യുവാക്കൾ ഫോണിലൂടെ സൗഹൃദമുണ്ടാക്കിയിരുന്നു. അതിനിടെ, വീട്ടില്‍ നിന്നും പുറത്തേക്കു പോയ യുവതിയെ പ്രതികൾ കാറിൽ പിന്തുടർന്നു. തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
    വൈകുന്നേരത്തോടെ യുവതിയെ പ്രതികൾ വിട്ടയച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. എസ്ഐ എൻ.കെ. ഗിരീഷ്, എഎസ്ഐ കെ.സത്യൻ, സീനിയർ സിപിഒ മാരായ സുരേഷ് കക്കറ, ടി.കെ ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതി റിമാന്‍ഡ് ചെയ്ത ബിജോയ് ജോസഫിനെ കണ്ണൂര്‍ തോട്ടട കോവിഡ് സെന്ററിലേക്ക് മാറ്റി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad