കമ്മീഷണർക്ക് കൊവിഡ്; മുഖ്യമന്ത്രിയും സമ്പർക്കപ്പട്ടികയിൽ?
തിരുവനന്തപുരത്ത് അസിസ്റ്റന്റ് കമ്മീഷണർക്ക് കൊവിഡ്. കന്റോൺമെന്റ് എസിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക വിപുലമാണ്. സെക്രട്ടറിയേറ്റിലെ അടക്കം സമരങ്ങൾ നേരിട്ട ഉദ്യോഗസ്ഥന്റെ സമ്പർക്കപ്പട്ടികയിൽ ഷാഫി പറമ്പിൽ, കെഎസ് ശബരീനാഥൻ, വിവി രാജേഷ് എന്നിവരുണ്ട്. ഇന്ന് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും കമ്മീഷണർ എത്തിയിരുന്നു. നേതാക്കളോട് നിരീക്ഷണത്തിൽ പോകാൻ അറിയിക്കുന്നുണ്ട്.
ليست هناك تعليقات
إرسال تعليق